OneWay_Slider_1440x600

हिन्दी | বাংলা | ગુજરાતી | العربية | English

“മത പ്രചരണം നടത്തുകയാണോ?” എന്ന് ആക്രോശിക്കാൻ വരട്ടെ. നാം അഭിമാനം കൊള്ളുന്ന വ്യക്തി സ്വാതന്ത്ര്യം ഉപയോഗിച്ച് ദൈനംദിന ആവശ്യങ്ങൾക്കായുള്ള ചെറുകിട തിരെഞ്ഞെടുപ്പുകൾ മാത്രം നടത്താനേ നാം ഉദ്ദേശിക്കുന്നുള്ളു എങ്കിൽ നാം ഈ സ്വാതന്ത്ര്യത്തെ പാഴാക്കുകയാണ്. സ്വന്തമായി ചിന്തിക്കുവാൻ പ്രായമായാൽ ഓരോ വ്യക്തിയും ആധ്യാത്മീക കാര്യങ്ങൾ അന്ധമായി വിശ്വസിക്കാതെ സ്വന്തമായി അവലോകനം നടത്തി തീരുമാനങ്ങൾ എടുക്കേണം. താങ്കൾ ഏത് മതത്തിൽപെട്ട ആളായാലും ഇത്രയും കാലമായി യേശു എന്ന ലോക ചരിത്രത്തിലെ ഏറ്റവും വിശിഷ്ടനായ വ്യക്തിയെ കുറിച്ച് പഠിച്ച് യുക്തമായ ഒരു തീരുമാനം എടുത്തിട്ടില്ലെങ്കിൽ, ഇനിയും വൈകിക്കേണ്ട. അന്വേഷിക്കൂ! കണ്ടെത്തൂ! തീരുമാനിക്കൂ!

 

നിസ്തുലനായ ക്രിസ്തു

1900-ത്തിലേറെ വർഷങ്ങൾക്ക് മുമ്പ് പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായി ഒരു മനുഷ്യൻ ജനിച്ചു. ആ മനുഷ്യൻ ഒരു ഓണം കേറാമൂലയിൽ വളർത്തപ്പെടുകയും പ്രാരാബ്ദങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ ജീവിക്കുകയും ചെയ്തു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന അദ്ദേഹത്തിന് സമ്പത്തോ വ്യാപകമായ സ്വാധീനമോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരിക്കലും വ്യാപകമായി സഞ്ചരിച്ചിട്ടില്ലായിരുന്നു. താൻ ജീവിച്ചിരുന്ന രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് ഒരിക്കൽ മാത്രമാണ് – അതും ശൈശവത്തിൽ ഒരു അഭയാർത്ഥിയായി കൊണ്ടുപോകപ്പെട്ടത്. എന്നാൽ ഈ മനുഷ്യന്റെ ജീവിതം ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചു. … തുടർന്ന് വായിക്കുക

%d bloggers like this: